Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം-കാസര്‍കോട് പാത: കേന്ദ്രം അനുകൂലം

ദില്ലി: തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ അതിവേഗ റെയില്‍പാത നിര്‍മിക്കുന്നതിനോട് അനുകൂലമായ സമീപനമാണുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പദ്ധതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് (ഡിപിആര്‍) നല്‍കാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ആവശ്യപ്പെട്ടു.

പദ്ധതിയുടെ ഒന്നാംഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഭാഗത്തിന്റെ ഡിപിആര്‍ തയാറാക്കാന്‍ ദില്ലി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതലപ്പെടുത്തും. 8-10 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് പാത മംഗലാപുരംവരെ നീട്ടും. ഭൂമിയില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന പാതയില്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന പാതയാണു വിഭാവനം ചെയ്തിരിക്കുന്നത്.

1.58 ലക്ഷം കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവു പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ രണ്ടറ്റങ്ങളെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ ഇടനാഴി പദ്ധതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും റെയില്‍വേയ്ക്കും ആസൂത്രണ കമ്മിഷനും അനുകൂല നിലപാടാണുള്ളതെന്നു യോഗത്തില്‍ പങ്കെടുത്ത ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍ പറഞ്ഞു. കേന്ദ്ര ധനം, ആഭ്യന്തര വകുപ്പുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. കൊച്ചി മെട്രോയ്ക്കു വായ്പയ്ക്കായി സമീപിക്കാനുദ്ദേശിക്കുന്ന ജപ്പാന്‍ ബാങ്കായ 'ജെയ്ക്ക'യില്‍ നിന്നു പുതിയ പദ്ധതിക്കും വായ്പ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് പ്രഭാകരന്‍ പറഞ്ഞു.

സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണമെന്നാണ് ആസൂത്രണ കമ്മിഷന്‍ യോഗത്തില്‍ നിര്‍ദേശിച്ചത്. എന്നാല്‍ പദ്ധതിയുടെ 60-70 ശതമാനം തുക തിരിച്ചുപിടിക്കുന്നതില്‍ പ്രയാസമുള്ളതിനാല്‍ സ്വകാര്യ മേഖലയില്‍ ഇത് പ്രായോഗികമല്ലെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. റെയില്‍വേയുടെ പദ്ധതിയായി ഇത് അംഗീകരിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ടു വച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

വികസനത്തിന്റെ കാര്യത്തില്‍ പാതയൊരു നാഴികക്കല്ലായിരിക്കുമെങ്കിലും സ്ഥലമെടുപ്പിന്റെ ബുദ്ധിമുട്ടും കൊച്ചി മെട്രോയ്ക്കായി 5,000 കോടി രൂപ കണ്ടെത്താന്‍ പോലും വിഷമിക്കുന്ന സാഹചര്യവും ഇത്ര വലിയ പദ്ധതി എത്രത്തോളം പ്രായോഗികമാകുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+