ലൈംഗികപീഡനം: യുവതി പൂര്‍വ്വകാമുകന്റെ തലയറുത്തു
ഭോപ്പാല്‍: നിരന്തരമായ ലൈംഗിക പീഡനം മടുത്ത മുപ്പത്തിയഞ്ചുകാരി പൂര്‍വ്വകാമുകനെ തലയറുത്തുകൊന്നു. മധ്യപ്രദേശിലെ അമോഗ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വയലില്‍ ജോലിചെയ്യുന്നതിനിടെയാണ് ശ്യാംലാല്‍ യാദവിനെ യുവതി മഴുകൊണ്ട് കഴുത്തുവെട്ടി കൊലപ്പെടുത്തിയത്ത്.
കൊലനടത്തിയശേഷം ഇയാളുടെ മുറിച്ചെടുത്ത ശിരസുമായി യുവതി ഒരുകിലീമീറ്റര്‍ അകലെയുള്ള ശിവക്ഷേത്രത്തിലേയ്ക്കാണ് പോയത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ക്ഷേത്രത്തിനടുത്ത് ഇവരെ തടയുകയായിരുന്നു. ക്ഷേത്രത്തിനകത്തേയ്ക്ക് അറുത്തെടുത്ത ശിരസ് കയറ്റാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ നാട്ടുകാരാണ് പൊലീസില്‍ വിവരം നല്‍കിയത്.
കഴിഞ്ഞ മന്നുവര്‍ഷമായി ശ്യാംലാല്‍ ഇവരെ ലൈംഗികമായി പീഡിപ്പിച്ചുവരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെടുന്നതിന് കുറച്ചുമുമ്പും ഇയാള്‍ വീട്ടിലെത്തി ഇവരെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.
സ്ത്രീ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 2009ല്‍ ഇവരുടെ ഭര്‍ത്താവ് ഒരു മോഷണക്കേസില്‍ കുടിങ്ങി ജയിലിലായി. ഇതിന് പിന്നാലെ ഇവര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കുട്ടികള്‍ക്കൊപ്പം അമോഗയിലെത്തി മാതാവിനൊപ്പം താമസിക്കുകയായിരുന്നു.
ഇവിടെവച്ച് കൗമാരത്തിലെ കാമുകനായിരുന്ന ശ്യാംലാല്‍ വീണ്ടും ഇവരെ കാണാനെത്തുകയായിരുന്നു. ആദ്യമെല്ലാം വെറും സൗഹൃദം കാണിച്ച ഇയാള്‍ പിന്നീട് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു. കുട്ടികളുടെ മുന്നില്‍ വച്ചുപോലും ഇയാള്‍ അപമാനിക്കാറുണ്ടായിരുന്നുവെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി.












Click it and Unblock the Notifications