2ജി: ചിദംബരത്തിനെതിരായ ഹര്‍ജിയില്‍ വിധി 4ന്

ദില്ലിയിലെ സിബിഐ പ്രത്യേക കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്. സ്വാമിയുടെ ഹര്‍ജിയില്‍ ശനിയാഴ്ച വാദം പൂര്‍ത്തിയായി.
2ജി സ്‌പെക്ട്രം ഇടപാടില്‍ മുന്‍ ടെലികോം മന്ത്രി എ.രാജയ്‌ക്കൊപ്പം ചിദംബരത്തിനു നേരിട്ട് പങ്കുണ്ടെന്നു തെളിയിക്കുന്ന രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുളളതെന്നു സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
രാജയും ചിദംബരവും ചേര്‍ന്നു രാജ്യത്തിന്റെ സുരക്ഷയ്ക്കു തന്നെ തുരങ്കം വയ്ക്കുന്ന ഇടപാടാണ് ചെയ്തതെന്നും അടിസ്ഥാനയോഗ്യമല്ലാത്ത കമ്പനികള്‍ക്ക് അന്നു ധനകാര്യമന്ത്രിയായിരുന്ന ചിദംബരം 2ജി സ്‌പെക്ട്രം അനുവദിച്ചതിനു വ്യക്തമായ തെളിവുണ്ടെന്നും സ്വാമി വാദിച്ചു.












Click it and Unblock the Notifications