വെബ്‌സൈറ്റ് പ്രവര്‍ത്തനം രജനിയുടെ പവറില്‍!

മറ്റൊന്നുമല്ല രജനീകാന്തിന്റെ വെബ്‌സൈറ്റിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇന്റര്‍നെറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റാണ് സംഗതി. രജനിയെക്കുറിച്ചുള്ള ഏറ്റവും പുതിയ തമാശയായിരിക്കുമെന്നുകരുതി ചിരിച്ച് തള്ളാന്‍ വരട്ടെ. സംഗതി സത്യമാണ്. ഓള്‍ എബൗട്ട് രജനി എന്ന വെബ് സൈറ്റാണ് ഇന്റര്‍നെറ്റില്ലാതെ പ്രവര്‍ത്തിക്കുന്നത്.
അഡ്രസ് ടൈപ്പ് ചെയ്യുമ്പോള്‍ വെബ്‌സൈറ്റ് ദൃശ്യമാകും എന്നാല്‍ പിന്നാലെ കിട്ടുന്ന സന്ദേശം ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കുകയെന്നാണ്. ഇത് ചെയ്തുകഴിഞ്ഞ് നെറ്റിന്റെ വേഗത പൂജ്യമാകുന്നതോടെ രജനിയുടെ വെബ്‌സൈറ്റ് തെളിഞ്ഞുവരും.
പിന്നീട് നിറങ്ങളുടെ ശബ്ദങ്ങളുടെ ഒരാഘോഷമാണ്, രജനിച്ചിത്രം പോലെതന്നെ. ആകര്‍ഷകമായ രേഖാചിത്രങ്ങളും രജനി തമാശകളുമെല്ലാം സൈറ്റിലുണ്ട്. നല്ല കിടുക്കന്‍ ഡയലോഗുകളുമുണ്ട് സൈറ്റില്‍. ഒപ്പം രജനിയുടെ ജീവിതകഥയും മറ്റു വിവരങ്ങളുമുണ്ട്.
'രജനീകാന്ത് ഒരു അമാനുഷനാണ്, ഇതൊരു സാധാരണ വെബ്‌സൈറ്റല്ല, ഇതിന്റെ പ്രവര്‍ത്തനം രജനിയുടെ ശക്തിയാലാണ്' തുടങ്ങിയ വാചകങ്ങളാണ് സന്ദര്‍ശകരെ സ്വീകരിക്കുന്നത്.
സൈറ്റിലൂടെ കണ്ണോടിക്കുന്നതിനിടെ ഇന്റര്‍നെറ്റ് കണക്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ഉടന്‍ 'അയ്യോ, ഇത് അപ്രതീക്ഷിതം, ബ്രൗസിംഗ് തുടരാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കൂ' എന്ന രജനി ഡയലോഗ് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയും.
പ്രമുഖ ഡിജിറ്റല്‍ ഏജന്‍സിയായ വെബ്‍ചട്നിയുടെ ക്രിയേറ്റീവ് ഡയറക്ടറായ ഗുര്‍ബക്ഷ് സിങ് ആണ് ദേശിമാര്‍ട്ടിനി ഡോട്ട് കോമിന് വേണ്ടി ഈ സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.












Click it and Unblock the Notifications