കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉമയെ കാണില്ല: രാഹുല്‍

  • By Lakshmi
Google Oneindia Malayalam News

ലഖ്‌നൊ: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും ബിജെപി നേതാവ് ഉമ ഭാരതിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു.

ഉമ ഭാരതിയുടെ അന്യദേശക്കാരി ഇമേജാണ് രാഹുല്‍ ആയുധമാക്കുന്നത്. അന്യദേശക്കാരിയായ ഉമ തിരഞ്ഞെടുപ്പിന് ശേഷം ഉത്തര്‍പ്രദേശില്‍ നിന്നും അപ്രത്യക്ഷയാകുമെന്ന് രാഹുല്‍ ആവര്‍ത്തിച്ചു പറഞ്ഞു.

മധ്യപ്രദേശില്‍ പരാജയമടഞ്ഞശേഷമാണ് ഉമാഭാരതി ഉത്തര്‍പ്രദേശിലെത്തിയിരിക്കുന്നതെന്ന് വിമര്‍ശിച്ച രാഹുല്‍ കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തപ്പോള്‍ ഉമ ഭാരതി എവിടെയായിരുന്നുവെന്നും ചോദിച്ചു.

മധ്യപ്രദേശ് സ്വദേശിനിയായ ഉമാഭാരതി ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കഴിഞ്ഞ ദിവസവും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

ഇറ്റലിക്കാരിയായ സോണിയ ഗാന്ധിയ്ക്ക് ഇന്ത്യയില്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കില്‍ ഇന്ത്യക്കാരിയായ തനിക്ക് രാജ്യത്തെവിടെ വേണമെങ്കിലും മത്സരിക്കാമെന്നും രാഹുല്‍ ഗാന്ധി ചിന്തിച്ച് വേണം സംസാരിക്കാനെന്നും രാഹുലിന്റെ വിമര്‍ശനത്തിന് ഉമ മറുപടി നല്‍കുകയും ചെയ്തിരുന്നു.

English summary
A day after BJP made her a candidate in UP Assembly polls, Uma Bharti traded barbs with Rahul Gandhi after being dubbed an outsider and vowed to defeat the Congress like she made his "guru" Digvijay Singh once "bite the dust" in Madhya Pradesh,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X