Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമെയില്‍: ആര്യാടനും ചാണ്ടിയും രണ്ടുതട്ടില്‍

മലപ്പുറം: മുസ്ലീം വിഭാഗത്തില്‍പ്പെട്ട പ്രമുഖ വ്യക്തികളുടെ ഇമെയിലുകള്‍ സംസ്ഥാന ഇന്റലിജന്‍സ് ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട് നല്‍കിയ മാധ്യമ വാരികയ്‌ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും രണ്ടുതട്ടില്‍.

ഈ പ്രശ്‌നത്തില്‍ കേസെടുക്കലല്ല പ്രധാനമെന്നും വാരിക തെറ്റുതിരുത്താന്‍ തയ്യാറാവുകയാണ് വേണ്ടതെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും ഇക്കാര്യത്തില്‍ വാരികയ്‌ക്കെതിരെ കേസെടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നാണ് ആര്യാടന്‍ പറയുന്നത്.

മലപ്പുറത്തെ മമ്പാട് ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രണ്ടുപേരും ഇമെയില്‍ വിഷയത്തില്‍ രണ്ടുരീതിയില്‍ പ്രതികരിച്ചത്.

വാരികയ്‌ക്കെതിരെ കേസെടുക്കണമെന്നകാര്യം മന്ത്രിസഭാ യോഗത്തിലും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പി.കെ കുഞ്ഞാലികുട്ടിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും ആര്യാടന്‍ പറഞ്ഞു. ഈ പ്രശ്‌നത്തില്‍ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ ഗഫൂര്‍ എടുത്ത നിലപാടിനെയും ആര്യാടന്‍ വിമര്‍ശിച്ചിട്ടുണ്ട്.

ഒരു സമുദായത്തെ തെരഞ്ഞുപിടിച്ചു സര്‍വെ നടത്തിയെന്ന വാര്‍ത്ത ശരിയല്ല. ഇത്തരം ഗൗരവമേറിയ വിഷയങ്ങളെ സമുദായം തിരിച്ചു കാണരുത്. തീവ്രവാദം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് അപകട സൂചനയാണ്. സര്‍ക്കാര്‍ താഴെയിറങ്ങേണ്ടി വന്നാലും ഇത്തരം പ്രചരണങ്ങള്‍ക്കെതിരായ നിലപാടുകളില്‍ നിന്നു പിന്നോട്ടു പോകില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ടത് പോലീസാണ്. അവര്‍ ആ കടമയാണു ചെയ്തത്- ആര്യാടന്‍ പറഞ്ഞു.

തുടര്‍ന്ന് ഇതേ ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇമെയില്‍ വിവാദത്തെ കുറിച്ചു പ്രസംഗത്തില്‍ സൂചിപ്പിച്ചില്ല. തുടര്‍ന്നു ചടങ്ങിനു ശേഷം മാധ്യമ പ്രവര്‍ത്തകര്‍ ആര്യാടന്റെ പരാമര്‍ശത്തെക്കുറിച്ചു ചോദിച്ചപ്പോഴാണു മുഖ്യമന്ത്രി കേസെടുക്കലാണ് പ്രധാനമെന്ന് താന്‍ കരുതുന്നില്ലെന്ന് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+