കൊല്ലത്ത് ഗണേഷ് അനുകൂല ഫ്ലക്സ് ബോര്‍ഡ്

ഈ സംഘടനയുടെ പേരിലാണ് പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. 'അഴിമതിയുടെ കറപുരളാത്ത സംശുദ്ധമായ കൈകള്‍ കേരളത്തെ നയിക്കട്ടെ'. 'ജനനായകന്‍ കെ.ബി. ഗണേഷ്‌കുമാറിന് അഭിവാദ്യങ്ങള്‍' തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
അതേസമയം ഞായറാഴ്ച നടക്കാനിരുന്ന കേരള കോണ്‍ഗ്രസ്-ബി ജില്ലാ കമ്മറ്റിയോഗം മാറ്റിവച്ചിട്ടുണ്ട്. ആര്‍. ബാലകൃഷ്ണപിള്ള വിദേശത്തായതിനാലാണ് യോഗം മാറ്റിവച്ചതെന്നാണ് വിശദീകരണം.
ഗണേഷ് കുമാറുമായുള്ള ഭിന്നത തീര്‍ക്കാനായി പിള്ളയേയും ഗണേഷിനേയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്താന്‍ ഒരു വിവാദ വ്യവസായി മുന്‍കൈ എടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇതിനായാണ് ഇരുവരും ഗള്‍ഫില്‍ പോയതെന്നും സൂചനയുണ്ട്.












Click it and Unblock the Notifications