ഗോവിന്ദചാമി മോണോആക്ട്:വിദ്യാര്‍ഥിയ്‌ക്കെതിരെ കേസ്

ഗോവിന്ദച്ചാമിയുടെ വക്കീലിന്റെ മകളുടെ രോഷമാണ് വിദ്യാര്‍ഥി മോണോ ആക്ടിലൂടെ അവതരിപ്പിച്ചത്. ''നിങ്ങളെ എനിയ്ക്ക് വെറുപ്പാണ്. നിങ്ങളുടെ മകളായി എനിയ്ക്ക് ജീവിയ്‌ക്കേണ്ട. നിങ്ങളുടെ മകളായി ജീവിയ്ക്കുന്നതിലും നല്ലത് ഗോവിന്ദചാമിയുടെ വെപ്പാട്ടിയായി കഴിയുന്നതാണ്'' എന്നിങ്ങനെ പോയ മോണോ ആക്ടിനെതിരെയാണ് വക്കീലുമാര്‍ കോടതി കയറാനൊരുങ്ങുന്നത്.
അപകീര്‍ത്തി, മോശംഭാഷ, അംഗ വിക്ഷേപം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ് ഫയല്‍ ചെയ്യുക. അബാസ്റ്റിസ്, അച്ഛന്‍ സണ്ണി, മോണോ ആക്ടിന്റെ തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കോടതിയില്‍ പരാതി നല്‍കുക. ഗോവിന്ദചാമിയുടെ വക്കീലുമാരായ പിഎ ശിവരാജന്‍, ഇ സനോജ് ചന്ദ്രന്‍ തുടങ്ങിയവരാണ് പരാതിക്കാര്‍.












Click it and Unblock the Notifications