മാറാട്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ ദുരൂഹത
കോഴിക്കോട്: മാറാട് കലാപത്തെക്കുറിച്ചു പുനരന്വേഷണം നടത്തുന്നതിനിടയില്‍ അന്വേഷണ തലവനെ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് എളമരം കരീം എംഎല്‍എ ആരോപിച്ചു.
ശരിയായ ദിശയില്‍ നീങ്ങുന്ന അന്വേഷണം അട്ടിമറിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. ലീഗില്‍ പെട്ട ചിലര്‍ക്ക് ചില സംഘങ്ങളുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മീഷന്‍ എസ്പിയാക്കിയതെന്നും കരീം പറഞ്ഞു.
മാറാട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷല്‍ കമ്മീഷനായ തോമസ് പി ജോസഫിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തെക്കുറിച്ചു ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ച് എസ്പി സിഎം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications