കേരളത്തില്‍ മുസ്ലീം വേട്ട നടക്കില്ല: ലീഗ്
മലപ്പുറം: സംസ്ഥാനത്ത് മുസ്ലീം സമുദായത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടാകുമെന്ന് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മുസ്ലീം ലീഗ്. നിരപരാധികളെ വേട്ടയാടില്ലെന്ന് ഉറപ്പുവരുത്തുമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.
പാണക്കാട്ട് നടന്ന് മുസ്്‌ലിം ലീഗ് നേതൃയോഗത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പുറത്തിയറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഭരണകൂടവും ഉദ്യോഗസ്ഥരും നിയമകേന്ദ്രങ്ങളും മാധ്യമങ്ങളും പരസ്പരധാരണയോടെ പ്രവര്‍ത്തിക്കണമെന്നും ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ശരിയല്ല- പ്രസ്താവനയില്‍ പറയുന്നു.
വര്‍ഗീയത ഇളക്കി വിട്ട് മുതലെടുപ്പ് നടത്താന്‍ ആരേയും അനുവദിക്കരുതെന്നും പാണക്കാട് ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
ഇമെയില്‍ വിവാദത്തില്‍ പാര്‍ട്ടിയുടെ പൊതുനയം രൂപികരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശനിയാഴ്ച രാവിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, കെഎന്‍എ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications