തിരുവനന്തപുരത്ത് നൂറോളം ഹോട്ടലുകളില്‍ റെയ്ഡ്

റെയ്ഡില്‍ പിടികിട്ടാപ്പുള്ളികളടക്കം 40 ഓളം പേര്‍ പിടിയിലായി. യാതൊരു രേഖയും നല്‍കാതെ മാസങ്ങളോളം മുറിയെടുത്ത് താമസിച്ചിരുന്ന ബംഗാള്‍, തിമിഴ്‌നാട്, ജാര്‍ഖണ്ഡ്, ഉത്തരാഞ്ചല്‍ സ്വദേശികളാണ് പൊലീസിന്റെ പിടിയിലായത്.
ഒരാളുടെ പേരില്‍ എടുത്ത മുറിയില്‍ അഞ്ചു പേര്‍ വരെ താമസിയ്ക്കുന്നതായി പൊലീസ് കണ്ടെത്തി. ഇക്കാര്യം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഹോട്ടലുകാര്‍ നല്‍കുന്ന വിശദീകരണം
അടുത്തിടെ മോഷണക്കേസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ അന്യസംസ്ഥാനതൊഴിലാളികള്‍ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. ഇതും റെയ്ഡ് നടത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചു.
താമസക്കാരുടെ കൃത്യമായ വിവരങ്ങള്‍ സൂക്ഷിയ്ക്കാത്തതിന് അന്‍പതോളം ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications