രണ്ടാം മാറാട് കലാപം സിബിഐ അന്വേഷിക്കണം: വിഎസ്

പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി വാര്‍ത്ത വന്നിരുന്നുവെന്ന് വി.എസ് ചൂണ്ടിക്കാട്ടി. എന്നാല്‍ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിയപ്പോള്‍ ക്രൈംബ്രാഞ്ച് തലവനെ സര്‍ക്കാര്‍ മാറ്റി. തെളിവുകള്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരിലേക്ക് നീങ്ങുന്നുവെന്ന സൂചനയിലാകാം ഈ നടപടിയെന്നും വി.എസ് പറഞ്ഞു.
ഇമെയില്‍ വിവാദത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉരുണ്ടുകളിക്കുകയാണ്. ഇ-മെയില്‍ ആരുടേതാണെന്ന് അന്വേഷിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. വിവാദവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ളാമിയെ കുറിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
കാര്‍ കടത്ത് കേസിലെ പ്രതി അലക്‌സിന് പാസ്‌പോര്‍ട്ട് തിരികെ നല്‍കിയതിലെ ഗൂഢാലോചന അന്വേഷിക്കണം. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സുരക്ഷാ കമ്മീഷന്റെ യോഗം വിളിച്ചുചേര്‍ക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.












Click it and Unblock the Notifications