ബാര്‍ബി പാവകള്‍ക്കുള്ള വിലക്ക് ശക്തമാക്കി

പാശ്ചാത്യ സാംസ്‌കാരിക അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് വിലക്കെന്ന് അധികൃതര്‍ പറയുന്നു. 90കളുടെ മധ്യം മുതല്‍ ഇറാനില്‍ ബാര്‍ബി ഡോളിനു വിലക്കുണ്ട്. എന്നാല്‍ ഇതു കര്‍ക്കശമായി നടപ്പാക്കിയിരുന്നില്ല. തലസ്ഥാനമായ ടെഹ്‌റില്‍ ഉള്‍പ്പെടെ മിക്ക നഗരങ്ങളിലും ബാര്‍ബി ഡോളുകള്‍ വില്‍ക്കുന്നുണ്ട്.
ബാര്‍ബി പാവകളില്‍ മിയ്ക്കതും മിനി സ്‌ക്കര്‍ട്ും സ്വംസ്യൂട്ടുകളുമൊക്കെയാണ് ധരിയ്ക്കുന്നത്. ഇസ്ലാമിക നിയമങ്ങളനുസരിച്ച് ഇതെല്ലാം നിഷിദ്ധമാണ്. ബാര്‍ബി പാവകളെ ട്രോജന്‍ കുതിരകളായാണ് ഇറാന്‍ ഭരണകൂടം വിശേഷിപ്പിയ്ക്കുന്നത്. പാവകളിലൂടെ കുട്ടികളില്‍ പടിഞ്ഞാറന്‍ സംസ്‌ക്കാരം കടത്തിവിടുകയാണ് പാശ്ചത്യര്‍ ചെയ്യുന്നതെന്ന് അവര്‍ ആരോപിയ്ക്കുന്നു.
അതേസമയം വിലക്കുണ്ടെങ്കിലും പാശ്ചാത്യ പുസ്തകങ്ങളും സിനിമകളും സംഗീത ആല്‍ബങ്ങളും ഇറാനില്‍ വില്‍ക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications