Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്തക്കിടെ ടിവി സ്‌ക്രീനില്‍ അശ്ലീലദൃശ്യം

ലണ്ടന്‍: വാര്‍ത്തകള്‍ക്കിടെ ചാനലില്‍ നാണം കെടുത്തുന്ന അശ്ലീല ദൃശ്യങ്ങള്‍ കണ്ട് പ്രേക്ഷകര്‍ സ്തബ്ധരായി. എസ്ടിവി(സ്‌കോട്‌ലാന്റ് ടുനൈറ്റ്)യുടെ വാര്‍ത്തകള്‍ക്കിടെയാണ് സ്‌ക്രീനില്‍ സ്ത്രീയുടെ അശ്ലീലദൃശ്യങ്ങള്‍ പ്രത്യേക്ഷപ്പെട്ടത്.

ഇഡ് മിലിബന്ദ് ലേബര്‍ പാര്‍ട്ടിയുടെ തലവനായിരിക്കുന്നത് സംബന്ധിച്ച സംവാദത്തിനിടെയാണ് നാണം കെടുത്തുന്ന ദൃശ്യങ്ങള്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. ജോണ്‍ മക്കെയായിരുന്നു വാര്‍ത്താ അവതാരകന്‍. ലേബര്‍ പാര്‍ട്ടി വിഷയത്തില്‍ ഒരു പൊളിറ്റിക്കല്‍ ബ്ലോഗറോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി രംഗങ്ങള്‍ മാറിയത്.

അവതാരകന് പിന്നിലായി ഒരു നഗ്നയായ സ്ത്രീ പ്രത്യക്ഷപ്പെടുകയും അശ്ലീലചേഷ്ടകള്‍ കാണിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചാനല്‍ പ്രക്ഷകനായ ഒരാള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചാനല്‍ അധികൃതര്‍ മാപ്പു പറഞ്ഞു.

ന്യൂസ് റൂമിലുള്ള ആരുംതന്നെ സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും തിരക്കുകാരണം സ്ത്രീ കയറിവന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടാതിരുന്നതാവാമെന്നും ചാനലിലുള്ളവര്‍ പറയുന്നു. ഏതാനും സെക്കന്റുകള്‍ മാത്രമാണ് അവര്‍ സ്റ്റുഡിയോയ്ക്കുള്ളില്‍ ഉണ്ടായിരുന്നതെന്നും എല്ലാ പ്രക്ഷേകരും ഇത് കണ്ടിരിക്കാന്‍ ഇടയില്ലെന്നും അവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+