വിമാനം പറക്കുന്നതിനിടെ പൈലറ്റ് മരിച്ചു
മോസ്‌കോ: യാത്രക്കിടെ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. ബാങ്കോക്കില്‍ നിന്നും റഷ്യയിലെ സൈബീരിയയിലേക്ക് പോയ ബോയിംഗ് 757 വിമാനത്തിന്റെ പൈലറ്റ് സെര്‍ജി ഗൊലേവ് (44 ) ആണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
വിമാനത്തിലെ റിസര്‍വ് പൈലറ്റായിരുന്ന സെര്‍ജി വിമാനം നിയന്ത്രിക്കുമ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് വിമാനത്തിലെ പ്രധാന പൈലറ്റ് വിമാനം ഇറക്കാന്‍ ശ്രമം നടത്തിയെങ്കിലും അതിന് മുമ്പേ സെര്‍ജിയുടെ മരണം സംഭവിക്കുകയായിരുന്നു.
ചൈനീസ് വ്യോമമേഖലയിലൂടെ പറന്നുകൊണ്ടിരിക്കെയാണ് സെര്‍ജിന് അസ്വസ്ഥതയുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നത്. എന്നാല്‍, സെര്‍ജി പൈലറ്റ് ആണെങ്കിലും സാധാരണ യാത്രക്കാരനായി സഞ്ചരിക്കുമ്പോഴാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് വിമാനക്കമ്പനിയുടെ വിശദീകരണം പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications