പ്രതിഷേധം കുറിയ്ക്കുകൊണ്ടു സോപയ്ക്ക് സ്റ്റോപ്പ്

അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് തയ്യാറാക്കുന്ന ചൊവ്വാഴ്ചയാണ് ബില്ല് യു.എസ് കോണ്‍ഗ്രസില്‍ വോട്ടിനിടാനിരുന്നത്. ഇക്കാര്യത്തില്‍ ഒരു സമവായത്തില്‍ എത്തുന്നത് വരെ ബില്ല് പരിഗണിക്കില്ലെന്ന് ഡെമോക്രാറ്റ് നേതാവ് ഹാരി റെയ്ഡ് അറിയിച്ചു.
അമേരിക്കന്‍ കോപ്പിറൈറ്റ് നിയമം ലംഘിക്കുന്ന വിദേശസൈറ്റുകളെ തടയുക ഹോളിവുഡ് സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ പ്രചരിക്കുന്നത് തടയുക,എന്നീ ലക്ഷ്യത്തോടയാണ് അമേരിക്ക ഈ നിയമം പാസാക്കാന്‍ ഒരുങ്ങുന്നത്.ബില്ലിനെതിരെ ബുധനാഴ്ച വിക്കിപീഡിയയുടെയും ഗൂഗിളിന്റെയും നേതൃത്വത്തില്‍ ഇന്റര്‍നെറ്റില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണിത്.
വിക്കിപീഡിയ 24 മണിക്കൂര്‍ സേവനം നിര്‍ത്തിവച്ചാണ് പ്രതിഷേധിച്ചത്. ബില്ലിനെതിരെ ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയവരും നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പൈറസിയുടെ ഏറ്റവും വലിയ ഇരകളായ ഹോളിവുഡ് സിനിമാലോകം ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications