അപകടം, കുടുംബത്തിലെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു

ചാണ്ഡീഗഡില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ഗില്ലാ ഗെര ഗ്രാമത്തിലാണ് അപകടമുണ്ടായത്. ദില്ലി-ഫസില്‍ക്ക നമ്പര്‍ ടെന്‍ 10 ദേശീയപാതയില്‍ വെച്ച് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്.
ഹ്യുണ്ടായ് വെര്‍ണ കാറിലുണ്ടായിരുന്നവരെല്ലാം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തലയ്‌ക്കേറ്റ ഗുരുതരമായ മുറിവാണ് അപകടത്തിനു കാരണം. ദേര സച്ചാ സൗദയില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
അപകടമുണ്ടായ ഉടന്‍ തന്നെ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു.












Click it and Unblock the Notifications