ബേദിയ്ക്കും കെജ്രിവാളിനും നേരെ ചെരുപ്പെറിഞ്ഞു

ഹസാരെ സംഘത്തിലെ മറ്റംഗങ്ങളായ അരവിന്ദ് കെജ്രിവാള്‍, മനീഷ് സി സോഡിയ എന്നിവരും കിരണ്‍ ബേദിയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ബേദിയും സംഘവും ഇരിക്കുന്നതിന് അടുത്തായി വന്നുവീണ ചെരുപ്പ് ആരുടെയും ദേഹത്ത് കൊണ്ടില്ല. അല്‍പനേരത്തിന് ശേഷം പൊതുയോഗം തുടരുകയും ചെയ്തു.
സദസ്സിലുണ്ടായിരുന്ന ഒരാളാണ് ചെരുപ്പെറിഞ്ഞത്. ഇയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കിഷന്‍ ലാല്‍ എന്ന ഇയാള്‍ മദ്യപിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അണ്ണ തൊപ്പിയും ധരിച്ചാണ് ഇയാള്‍ യോഗത്തിനെത്തിയത്.












Click it and Unblock the Notifications