Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം കൂടാന്‍ കാരണം പരദേശികള്‍: ഷീല ദീക്ഷിത്

Sheila Dikshit
ദില്ലി: പരദേശികള്‍ കൂടിവരുന്നതാണ് ദില്ലി നഗരത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി ഷീല ദീക്ഷിത്. നഗരത്തിലെ സൗകര്യക്കുറവാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണമെന്ന സര്‍വ്വേ റിപ്പോര്‍ട്ട് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

ആളുകളുടെ മാനസികാവസ്ഥയാണ് പ്രധാന പ്രശ്‌നം. സ്ത്രീകള്‍ക്കെതിരെയുള്ള 90-95% പീഡനവും വീടിനുള്ളിലാണ് നടക്കുന്നത്. ഇതേ ആളുകള്‍ തന്നെയാണ് റോഡിലെത്തി ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത്. ആളുകളുടെ മാനസികാവസ്ഥയാണ് ആദ്യം മാറ്റേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.

ദില്ലിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം നഗരത്തിലെ ഇടുങ്ങിയ റോഡുകളും തെരുവുകളും യാത്രാസൗകര്യക്കുറവും വെളിച്ചക്കുറവുമാണെന്ന് ചൂണ്ടിക്കാട്ടി വുമണ്‍ ആന്റ് ചൈല്‍ഡ് വെല്‍ഫെയര്‍ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ശരിയായ നിയമനിര്‍മ്മാണത്തിന്റെ അഭാവവും തിരക്കേറിയ ഗതാഗതവുമാണ് തങ്ങള്‍ അനുവഭിക്കുന്ന പ്രധാന പ്രശ്‌നമെന്ന് സര്‍വ്വേയില്‍ സ്ത്രീകള്‍ അഭിപ്രായപ്പെട്ടിരുന്നു. അടുത്ത കുറച്ചുനാളുകളായി ദില്ലി നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്.

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമെന്ന വിശേഷണം വരെ ഇതിന് പിന്നാലെ ദില്ലിയ്ക്ക് ലഭിച്ചിരുന്നു. നഗരത്തില്‍ അടുത്തിടെ യു.എന്‍ ഏജന്‍സി യുനിഫെം നടത്തിയ സര്‍വ്വേയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ സുരക്ഷിതമായ സ്ഥലം ദില്ലിയിലാണെന്ന് 70% പുരുഷന്‍മാരും അഭിപ്രായപ്പെട്ടിരുന്നു.

ദില്ലിയിലെ ഇടുങ്ങഇയ റോഡുകളിലൂടെ യാത്രചെയ്യുന്ന സ്ത്രീകളില്‍ 44%പേര്‍ക്കും സ്വന്തം താല്‍പര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഇവരെല്ലാം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്ന് സര്‍വ്വേയില്‍ ഒരേ സ്വരത്തില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+