Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ചരടുള്ള ഷൂസിടില്ലെന്ന് മധ്യപ്രദേശ് മന്ത്രി

Chottu trying Bisen's shoe laces
ചിന്ദ്വാര: പൊതുചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലനെക്കൊണ്ട് ഷൂസിന്റെ ചരട് കെട്ടിച്ചതില്‍ മധ്യപ്രദേശ് മന്ത്രി ഗൗരി ശങ്കര്‍ ബിസന്‍ ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു പ്രശ്‌നമുണ്ടായതിനാല്‍ ഇതിന് താന്‍ ചരടുള്ള ഷൂസ് ഉപയോഗിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഷൂ കെട്ടിയ ചോട്ടു ആദിവാസിയല്ലെന്നും പതിനെട്ടു വയസ്സുള്ളയാളാണെ്ന്നും മന്ത്രി അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. വസ്തുത പരിശോധിക്കാതെ ഗോത്രവര്‍ഗ ബാലനെക്കൊണ്ടു ഷൂ കെട്ടിച്ചെന്ന് നുണ പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥിനെയും കാന്തിലാല്‍ ഭുരിയെയും മന്ത്രി കുറ്റപ്പെടുത്തി.

ചോട്ടു എന്റെ പേഴ്‌സണല്‍ അസിസ്റ്റ്ന്റാണ്. കുനിഞ്ഞ് നിന്ന് ഷൂ കെട്ടാന്‍ ഞാന്‍ ബുദ്ധിമുട്ടുന്നത് കണ്ട് ചോട്ടു സഹായം ചോദിക്കാനെത്തുകയായിരുന്നു. ഇനി ചരടുള്ള ഷൂസ് ഇടില്ല. ചരടില്ലാത്ത ആറു ജോഡി ഷൂസ് വാങ്ങിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഷൂ ഒരാള്‍ കെട്ടിക്കൊടുക്കുന്ന ദൃശ്യം ടിവിയില്‍ വന്നതോടെയാണ് വിവാദമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+