അഴിമതിക്കേസ്: ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി
ലഖ്‌നൊ: യുപി ദേശീയഗ്രാമീണ ആരോഗ്യപദ്ധതി അഴിമതികേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ചുമരിച്ചു. എന്‍ആര്‍എച്ച്എം പ്രൊജക്ട് മാനേജര്‍ സുനില്‍ വര്‍മയാണ് മരിച്ചത്.
വികാസ് നഗറിലുള്ള വീട്ടില്‍ വച്ച് രാവിലെ 8.30 ഓടെയാണ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഈ മാസം നാലിന് സിബിഐ സുനില്‍ വര്‍മയെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം പിതാവ് സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് മകന്‍ പോലീസിനോട് പറഞ്ഞതായി ഡിഐജി ഡി.കെ. താക്കൂര്‍ പറഞ്ഞു.
യു.പി.യിലെ 72 ജില്ലകളില്‍ എന്‍.ആര്‍.എച്ച്.എം. പദ്ധതി നടപ്പാക്കുന്നതില്‍ കോടികളുടെ ക്രമക്കേട് നടത്തിയതിന് ഒട്ടേറെപേരെ അറസ്റ്റുചെയ്യുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. കേസില്‍ സിബിഐ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ സുനില്‍ വര്‍മയുടെ പേരും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇയാളുടെ വീടും റെയ്ഡ് ചെയ്തിരുന്നു.












Click it and Unblock the Notifications