അശ്ലീല സന്ദേശം: പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ബംഗ്ലൂര്‍: വിദ്യാര്‍ഥിയ്ക്ക് അശ്ലീല സന്ദേശം അയച്ച പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. ബാംഗ്ലൂരിലെ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂളായ ട്രിയോ വേള്‍ഡ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പോള്‍ ഫ്രാന്‍സിസ് മീക്കന്‍സ്(37)ആണ് അറസ്റ്റിലായത്. ഇയാള്‍ ബ്രിട്ടീഷുകാരനാണ്. ഇയാളുടെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയെ ഓഫിസിലേക്ക് വിളിച്ച് പ്രധാനാധ്യാപകന്‍ അശ്ലീലം പറയുകയും ഫേസ്‍ബുക്കില്‍അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിയെത്തുടര്‍ന്ന് സ്‌കൂള്‍ മനേജ് മെന്റ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. ജുവനൈല്‍ ആക്ട്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍ രവികാന്ത് ഗൗഡ പറഞ്ഞു.
ബ്രിട്ടീഷ് പാഠ്യ പദ്ധതി പ്രകാരം ക്ലാസ് നടക്കുന്ന സ്‌കൂള്‍ നഗരത്തിലെ പ്രധാനപ്പെട്ട സ്‌കൂളുകളില്‍ ഒന്നാണ് ട്രിയോ വേള്‍ഡ് സ്‌കൂള്‍. സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരാതിയെന്നും സംഭവം ഞെട്ടലുണ്ടാക്കിയതായും സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞു.
അന്വേഷണത്തില്‍ പോലീസുമായി പൂര്‍ണമായും സഹകരിക്കുമെന്ന് സ്‌കൂള്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ ഭട്ടാചാര്യ പറഞ്ഞു.












Click it and Unblock the Notifications