കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വെ യാത്രാകൂലി 25% കൂടും?

  • By Ajith Babu
Google Oneindia Malayalam News

Train
ദില്ലി: റെയില്‍വേയില്‍ 25% യാത്രാക്കൂലി വര്‍ധനയ്ക്ക് സാം പിത്രോദ കമ്മിറ്റിയുടെ ശുപാര്‍ശ. റെയില്‍വേയുടെ നഷ്ടം നികത്തുകയെന്ന ഉദ്ദേശത്തോടെയാണ് 25 ശതമാനത്തിന്റെ ഒറ്റത്തവണ യാത്രക്കൂലി വര്‍ധനയ്ക്ക് ശുപാര്‍ശ നല്‍കിയത്. ഇതു കൂടാതെ ചരക്കു കൂലിയും വിലക്കയറ്റമനുസരിച്ച് നിരക്ക് വര്‍ധനയും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മുന്‍ റയില്‍വേ മന്ത്രിമാരായിരുന്ന ലാലുപ്രസാദും മമതബാനര്‍ജിയും റയില്‍ബജറ്റില്‍ യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതു റയില്‍വേയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചതോടെയാണു നിലവിലെ റയില്‍വേ മന്ത്രി ദിനേശ് തൃവേദി നഷ്ടം നികത്താനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സാംപിത്രോദയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്.

ഇതനുസരിച്ചു കേന്ദ്ര ആസൂത്രണ കമ്മീഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു യാത്രാക്കൂലി ഒറ്റയടിക്ക് 25 ശതമാനം വര്‍ധിപ്പിക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ചരക്ക് കൂലി വര്‍ധിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിലവിലെ റൂട്ടുകളുടെ നവീകരണത്തിനും റയില്‍വേയുടെ ആധുനികവല്‍ക്കണത്തിനുമായി പ്രത്യേകം പ്രത്യേകം അധിക ചാര്‍ജുകള്‍ ഈടാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
A high-level committee on rail modernisation chaired by Sam Pitroda, advisor to the prime minister, has recommended that the Railways hike passenger fares one time by 25 per cent and index all fares to inflation to raise Rs 60,000 crore next year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X