അഴീക്കോടിനെ കാണാന്‍ മോഹന്‍ലാലെത്തി

വിളിച്ചപ്പോള്‍ കണ്ണുതുറന്നില്ലെങ്കിലും തന്റെ സാന്നിധ്യം അഴീക്കോട് മാഷ് അറിഞ്ഞുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തെ കാണാനായതില്‍ സന്തോഷമുണ്ടെന്നും ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ വ്യക്തമാക്കി.
അതേസമയം അഴീക്കോടിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച വൈകീട്ടോടെ അഴിക്കോടിന്റെ രോഗനില മൂര്‍ച്ഛിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു. കൂടുതല്‍ ജാഗ്രതയോടെ ജീവന്‍രക്ഷാ ഔഷധങ്ങളുടെ പിന്‍ബലത്തോടെ ചികിത്സ തുടരുകയാണ്.
നടന്‍ തിലകനും താര സംഘടനയായ അമ്മയും തമ്മിലുണ്ടായ ഭിന്നതയ്ക്കിടയില്‍ തിലകനെ അനുകൂലിച്ച് സംസാരിച്ച അഴീക്കോടിന് 'മതിഭ്രമമാണെന്ന ലാലിന്റെ പരാമര്‍ശത്തിനെതിരെ അഴീക്കോട് അപകീര്‍ത്തി കേസ് നല്‍കിയിരുന്നു.
പിന്നീട് പിണക്കങ്ങളെല്ലാം മാറി ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇതിനിടെ വിദേശത്ത് നിന്ന് മോഹന്‍ലാല്‍ അഴീക്കോടിനെ മൂന്ന് തവണ വിളിച്ച് രോഗവിവരം ആരാഞ്ഞിരുന്നു.












Click it and Unblock the Notifications