പിതാവിനെ കൊന്ന മക്കള്‍ പിടിയില്‍
തൃശൂര്‍: പിതാവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ മക്കളെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഒല്ലൂര്‍ സ്വദേശി സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസിലാണ് മക്കളായ സുരേഷ്, സുഭാഷ് എന്നിവരെ അറസ്റ്റു ചെയ്തത്. ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
2004ല്‍ കര്‍ണാടകയിലെ റിപ്പന്‍പേട്ടില്‍ വച്ചാണ് സുരേന്ദ്ര്‌ന# കൊല്ലപ്പെട്ടത്. ഒട്ടേറെ ക്ഷേത്രമോഷണ കേസുകളില്‍ പ്രതിയായ സുരേന്ദ്രന്‍ അറസ്റ്റ് ഭയന്നു കുടുംബസമേതം കര്‍ണാടകയിലേക്കു കടന്നു. സ്ഥിരം മദ്യപാനിയായ സുരേന്ദ്രന്‍ നിരന്തരം വഴക്ക് ഉണ്ടാക്കുന്നതും മര്‍ദ്ദിക്കുന്നതും സഹിക്കാന്‍ കഴിയാതെ സുഭാഷും സുരേഷും ഇയാളെ ഇരുമ്പുവടിയുപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഇരുവരും രണ്ടു സ്ഥലത്തായി താമസം ആരംഭിച്ചു.
ക്ഷേത്രമോഷണ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജയപാലനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങളെല്ലാം പൊലീസിനു ലഭിച്ചത്. ജയതിലകന്‍ സുരേന്ദ്രന്റെ ബന്ധുവാണ്.
ജയപാലന്റെ മൊഴിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ അടിമാലിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ജയപാലനെ ജാമ്യത്തിലിറക്കാന്‍ എത്തിയപ്പോള്‍ സുഭാഷിനെ കല്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications