അഴീക്കോടിന്റെ നില അതീവഗുരുതരം

ഡോക്ടര്‍ ടി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണ്. ശനിയാഴ്ച വൈകീട്ടോടെ അഴിക്കോടിന്റെ രോഗനില മൂര്‍ച്ഛിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്യുകയായിരുന്നു.
ഞായറാഴ്ച രാവിലെ മുതല്‍ രക്തസമ്മര്‍ദം കുറയുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ ജാഗ്രതയോടെ ജീവന്‍രക്ഷാ ഔഷധങ്ങളുടെ പിന്‍ബലത്തോടെ ചികിത്സ തുടരുന്നതായാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി കെ അബ്ദുറബ്ബ്, സി എന്‍ ബാലകൃഷ്ണന്‍, പി ജെ ജോസഫ്, തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.












Click it and Unblock the Notifications