മഹാനിധി മൂല്യനിര്‍ണയം ഫെബ്രു. 17ന് തുടങ്ങും

വിദഗ്ധ പരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ കെല്‍ട്രോണ്‍ എത്തിക്കും. കുറച്ച് ഉപകരണങ്ങള്‍ ഇതിനകം എത്തിച്ചു കഴിഞ്ഞു. അവശേഷിക്കുന്നവ ഒന്‍പതിന് മുന്‍പ് എത്തിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഫണ്ട് ഇതിനായി കെല്‍ട്രോണിന് ലഭിച്ചിട്ടുണ്ട്. വിദഗ്ധ സമിതിയുടെയും മേല്‍നോട്ട സമിതിയുടെയും സംയുക്ത യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
സമിതിയുടെ പ്രവര്‍ത്തനത്തിനായി ദേവസ്വം ഓഫീസ് അനുവദിച്ചിട്ടുണ്ട്. സമിതിയുടെ അടുത്ത യോഗം ഒമ്പതിന് ഈ ഓഫീസില്‍ നടക്കുമെന്നും എം.വി നായര്‍ പറഞ്ഞു. മൂല്യനിര്‍ണയത്തിന് മുന്‍പ് മൂന്നു ദിവസം നീളുന്ന ട്രയല്‍ പരിശോധന നടത്തും. ട്രയല്‍ വിജയിച്ചാല്‍ മൂല്യനിര്‍ണയ പരിശോധന ആരംഭിക്കാനാണ് തീരുമാനം.












Click it and Unblock the Notifications