കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാനിധി മൂല്യനിര്‍ണയം ഫെബ്രു. 17ന് തുടങ്ങും

  • By Ajith Babu
Google Oneindia Malayalam News

Sree Padmanabhaswamy Temple
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ മൂല്യ നിര്‍ണയം അടുത്ത മാസം 17നോ 18നോ തുടങ്ങാന്‍ കഴിയുമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷന്‍ എം.വി.നായര്‍ പറഞ്ഞു.

വിദഗ്ധ പരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ കെല്‍ട്രോണ്‍ എത്തിക്കും. കുറച്ച് ഉപകരണങ്ങള്‍ ഇതിനകം എത്തിച്ചു കഴിഞ്ഞു. അവശേഷിക്കുന്നവ ഒന്‍പതിന് മുന്‍പ് എത്തിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഫണ്ട് ഇതിനായി കെല്‍ട്രോണിന് ലഭിച്ചിട്ടുണ്ട്. വിദഗ്ധ സമിതിയുടെയും മേല്‍നോട്ട സമിതിയുടെയും സംയുക്ത യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

സമിതിയുടെ പ്രവര്‍ത്തനത്തിനായി ദേവസ്വം ഓഫീസ് അനുവദിച്ചിട്ടുണ്ട്. സമിതിയുടെ അടുത്ത യോഗം ഒമ്പതിന് ഈ ഓഫീസില്‍ നടക്കുമെന്നും എം.വി നായര്‍ പറഞ്ഞു. മൂല്യനിര്‍ണയത്തിന് മുന്‍പ് മൂന്നു ദിവസം നീളുന്ന ട്രയല്‍ പരിശോധന നടത്തും. ട്രയല്‍ വിജയിച്ചാല്‍ മൂല്യനിര്‍ണയ പരിശോധന ആരംഭിക്കാനാണ് തീരുമാനം.

English summary
The Supreme Court appointed Committee on scientific documentation of treasures, locked up in the vaults of the famed Sree Padmanabhaswamy temple here, will commence its work in mid-February.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X