സരോജ് കുമാര്‍: സുരാജിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം
ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വാകാര്യ സ്കൂളിലെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കയ്യേറ്റശ്രമം നടന്നത്.
സുരാജ് യാത്ര ചെയ്ത കാര്‍ യുവാക്കള്‍ തടഞ്ഞു. ആന്റണി പെരുമ്പാവൂരായി അഭിനയിക്കാന്‍ നീ ആളായോ എന്നുപറഞ്ഞാണ് കാറിനു മുന്നിലേക്ക് യുവാക്കള്‍ എത്തിയതെന്നാണ് ദൃശ്യം കണ്ടുനിന്നവര്‍ പറയുന്നത്.
കയ്യേറ്റം ചെയ്യാന്‍ വന്നവരില്‍ ഒരാള്‍ സുരാജ് പരിപാടിയ്ക്കെത്തിയ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ സഹോദരനാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു. സുരാജിനെ തടഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനു പിറകില്‍ ഫാന്‍സ് അസോസിയേഷനാണെന്നാണ് സൂചന.
നേരത്തേ ചിത്രത്തില്‍ മോഹന്‍ലാലിനെ വിമര്ശിച്ചുവെന്നാരോപിച്ച്് ആന്റണി പെരുമ്പാവൂര്‍ തന്നെ വിളിച്ച് ഭീഷണി മുഴക്കിയതായി ഈ ചിത്രത്തിന്റെ ക്യാമറാമാന് എസ് കുമാര്‍ ആരോപിച്ചിരുന്നു.
ചിത്രത്തിലെ ആക്ഷേപഹാസ്യം അതിരുകടന്നെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതിന്റെ പേരില്‍ ചിത്രത്തില്‍ നായകനായി അഭിനയിച്ച ശ്രീനിവാസന് വിമര്‍ശനം നേരിടുകയാണ്.