പെണ്‍കുട്ടിയെ രക്ഷിക്കാന്‍ എത്തി;കണ്ടത് പട്ടിയെ!
ബെയ്ജിങ്: ആറു വയസ്സുകാരിയായ പെണ്‍കുട്ടിയ്ക്ക് അടിയന്തര വൈദ്യ സഹായം നല്‍കാന്‍ ചെന്ന മെഡിക്കല്‍ സംഘത്തിന് കാണാനായത് അവശനിലയിലുള്ള പെണ്‍പട്ടിയെ. ചിയാങ് പ്രവിശ്യയിലെ ഒരു ഫസ്റ്റ് എയ്ഡ് സ്റ്റേഷന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കാണ് ഈ ദുരനുഭവം.
ആറു വയസ്സുകാരിയായ പെണ്‍കുട്ടി ഹൃദ്വോഗം മൂലം അവശയായിരിയ്ക്കുകയാണെന്ന് ആശുപത്രിയിലേയ്ക്ക് ഫോണ്‍ സന്ദേശം വന്നു. ഇതിനെ തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെയുളള സജ്ജീകരണങ്ങളുമായി ഡോക്ടര്‍മാരുടെ സംഘം സ്ഥലത്തെത്തി.
വീട്ടുടമസ്ഥന്‍ സംഘത്തെ അവരുടെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ഈ സമയത്ത് കരഞ്ഞ് അവശയായിരുന്നു അയാളുടെ ഭാര്യ. പട്ടിയ്ക്ക് മരുന്നു നല്‍കാന്‍ ഇരുവരും ഡോക്ടര്‍മാരെ നിര്‍ബന്ധിച്ചു.
എന്നാല്‍ പട്ടിയെ മൃഗാശുപത്രിയില്‍ കാണിയ്ക്കാന്‍ പറഞ്ഞ് ഡോക്ടര്‍മാര്‍ മടങ്ങി. സംഭവം സൈബര്‍ ലോകത്ത് ചൂടോടെ പ്രചരിച്ചു. മനുഷ്യര്‍ക്കായുളള ഫസ്റ്റ് എയ്ഡ് സര്‍വീസിനെ മൃഗത്തിനായി ദുരുപയോഗം ചെയ്ത ദമ്പതിമാര്‍ക്കെതിരെ സൈബര്‍ലോകത്ത് വന്‍ പ്രതിഷേധവുമുയര്‍ന്നു കഴിഞ്ഞു.












Click it and Unblock the Notifications