സദ്ദാമിന്റെ കബറിടത്തില്‍ സന്ദര്‍ശകര്‍ക്കു വിലക്ക്
ബാഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കബറിടത്തില്‍ സന്ദര്‍ശകര്‍ക്കു വിലക്ക്. 2009ല്‍ തന്നെ സലാഹുദീന്‍ പ്രവിശ്യയിലുള്ള സദ്ദാമിന്റെ കബറിടം സന്ദര്‍ശിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇതത്ര കാര്യക്ഷമമായിരുന്നില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഷിയാ വംശജര്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ സദ്ദാമിന്റെ കബറിടം സന്ദര്‍ശിക്കാന്‍ എത്തി തുടങ്ങിയിരുന്നു. ഇതോടെയാണ് സന്ദര്‍ശകര്‍ക്കു വിലക്ക് ഏര്‍പ്പെടുത്താന്‍ ഇറാക്ക് മന്ത്രിസഭ തീരുമാനിച്ചത്.
സ്‌കൂള്‍ കുട്ടികളും കബറിടം സന്ദര്‍ശിയ്ക്കാന്‍ എത്തിയിരുന്നു. സദ്ദാമിന്റെ മരണശേഷവും അദ്ദേഹത്തിനു പിന്തുണ വര്‍ധിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് കബറിടം സന്ദര്‍ശിയ്ക്കുന്നതിന് ശക്തമായ വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സദ്ദാമിനെ പ്രവിശ്യാ തലസ്ഥാനമായ തിക്രിത്തിനു സമീപം അല്‍ഔജയിലാണ് കബറടക്കിയിരിയ്ക്കുന്നത്.












Click it and Unblock the Notifications