കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാമിന്റെ കബറിടത്തില്‍ സന്ദര്‍ശകര്‍ക്കു വിലക്ക്

  • By Nisha Bose
Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കബറിടത്തില്‍ സന്ദര്‍ശകര്‍ക്കു വിലക്ക്. 2009ല്‍ തന്നെ സലാഹുദീന്‍ പ്രവിശ്യയിലുള്ള സദ്ദാമിന്റെ കബറിടം സന്ദര്‍ശിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇതത്ര കാര്യക്ഷമമായിരുന്നില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഷിയാ വംശജര്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ സദ്ദാമിന്റെ കബറിടം സന്ദര്‍ശിക്കാന്‍ എത്തി തുടങ്ങിയിരുന്നു. ഇതോടെയാണ് സന്ദര്‍ശകര്‍ക്കു വിലക്ക് ഏര്‍പ്പെടുത്താന്‍ ഇറാക്ക് മന്ത്രിസഭ തീരുമാനിച്ചത്.

സ്‌കൂള്‍ കുട്ടികളും കബറിടം സന്ദര്‍ശിയ്ക്കാന്‍ എത്തിയിരുന്നു. സദ്ദാമിന്റെ മരണശേഷവും അദ്ദേഹത്തിനു പിന്തുണ വര്‍ധിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് കബറിടം സന്ദര്‍ശിയ്ക്കുന്നതിന് ശക്തമായ വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സദ്ദാമിനെ പ്രവിശ്യാ തലസ്ഥാനമായ തിക്രിത്തിനു സമീപം അല്‍ഔജയിലാണ് കബറടക്കിയിരിയ്ക്കുന്നത്.

English summary
The Iraqi authorities on Sunday banned individuals from visiting former Iraqi president Saddam Hussien's grave over two years after having already prohibited organised visits to it in the Salahudin province, a police source said.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X