സ്‌കോട്ട്‌ലാന്റിന് ബ്രിട്ടന്റെ വിസ്‌കി ഭീഷണി
ലണ്ടന്‍: സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള സ്‌കോട്ട്‌ലാന്റ് നീക്കത്തിനെതിരെ ബ്രിട്ടന്റെ ഭീഷണി. ബ്രിട്ടനില്‍ നിന്നും വേര്‍പെട്ട് സ്‌കോട്ട്‌ലാന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ വിദേശങ്ങളിലെ എംബസികളും ഹൈക്കമ്മീഷനുകളും മുഖേന സ്‌കോച്ച് വിസ്‌കിക്ക് സൗജന്യമായി നല്‍കിവരുന്ന പ്രചാരം നിര്‍ത്തുമെന്നാണ് ബ്രിട്ടന്‍ പറയുന്നത്.
ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി വില്യം ഹേഗാണ് ഈ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ബ്രിട്ടനില്‍ നിന്ന് വിട്ടുമാറണോ എന്നതു സംബന്ധിച്ചു 2014 ല്‍ ജനഹിതപരിശോധന നടത്തുമെന്നു സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ അലക്‌സ് സാല്‍മണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്‍ വിസ്‌കി ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
ജനഹിതപരിശോധന നടത്തുന്നെങ്കില്‍ അത് എത്രയും വേഗം വേണമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രതികരിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇരു നേതാക്കളും അടുത്തു തന്നെ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
സ്‌കോട്ട്‌ലന്‍ഡിന്റെ ഏറ്റവും പ്രസിദ്ധമായ കയറ്റുമതി വസ്തു സ്‌കോച്ച് വിസ്‌കിയാണ്. 2011വ്ഡ വിസ്‌കി കയറ്റുമതിയിലൂടെ സ്‌കോട്ട്‌ലന്‍ഡ് 300 കോടി പൌണ്ടാണ് നേടിയത്. ബ്രിട്ടന്റെ 140 എംബസികളാണ് സൗജന്യമായി സ്‌കോട്ട്‌ലാന്റ് വിസ്‌കിയ്ക്ക് പ്രചാരം നല്‍കുന്നത്.












Click it and Unblock the Notifications