കൊളംബോ: വിസ നിയമം ലംഘിച്ച് രാജ്യത്ത് മത പ്രചാരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 161ഓളം മുസ്ലീം പുരോഹിതരോട് രാജ്യം വിട്ടുപോവാന്‍ ശ്രീലങ്ക ആവശ്യപ്പെട്ടു. പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, അറബ് മേഖലയില്‍ നിന്നുള്ളവരാണ് ഇവരെന്ന് ഇമിഗ്രേഷന്‍ കണ്‍ട്രോളര്‍ ചുലന്‍നന്ദ പെരേര അറിയിച്ചു.
ടൂറിസ്റ്റ് വിസയില്‍ രാജ്യത്തെത്തിയ ഇവരോട് ജനുവരി 31നകം രാജ്യം വിട്ടുപോവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സന്ദര്‍ശക വിസ ലങ്കയിലുള്ള ബന്ധുക്കളെ കാണാനോ ഒഴിവുദിവസങ്ങള്‍ ആസ്വദിക്കാനോ ഉള്ളതാണ്. അല്ലാതെ ഇസ്ലാം മതം പ്രചരിപ്പിക്കാനുള്ളതല്ല.
മതപരമായ ആവശ്യങ്ങള്‍ക്കായി രാജ്യത്തെത്തുന്നവര്‍ ഇതിനായുള്ള മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്. ജനുവരിയില്‍ ഒരു മാസം കാലാവധിയുള്ള 'ഓണ്‍ എറൈവല്‍' ഓണ്‍ലൈന്‍ വിസ പ്രഖ്യാപിച്ചതിനുശേഷമാണ് ഇത്തരം പ്രചാരകര്‍ ലങ്കയിലേക്ക് ഒഴുകാന്‍ തുടങ്ങിയത്.
Sri Lanka has ordered a group of 161 foreign Islamic preachers to leave the country, for flouting visa regulations by preaching to pockets of Muslims around the country, an official said