കരുതല്‍ ധനാനുപാതം കുറച്ചു

നിലവിലുള്ള പണപ്പെരുപ്പ നിരക്ക് പരിഗണിക്കുമ്പോള്‍ പെട്ടെന്ന് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തുന്നത് ബുദ്ധിയായിരിക്കില്ല-പണ വായ്പാനയ അവലോകന യോഗത്തിനുശേഷം ഗവര്‍ണര്‍ ഡി സുബ്ബറാവുവാണ് ഇക്കാര്യം അറിയിച്ചത്.
ബാങ്കുകള്‍ അവരുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം കരുതല്‍ ധനമായി റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ടതുണ്ട്. ആറു ശതമാനമായിരുന്ന കരുതല്‍ ധനാനുപാതം അത് 5.5 ആയി കുറഞ്ഞിരിക്കുകയാണ്.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കടം നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് 8.5 ശതമാനത്തിലും ബാങ്കുകളുടെ പണത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 7.5 ശതമാനത്തിലും തുടരും.
രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും അടിസ്ഥാന പലിശനിരക്കുകളില്‍ ജനുവരിയില്‍ മാറ്റം വരുത്തുന്നത് ഉചിതമാവില്ലെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications