സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍

എസ്സാര്‍ ഓയില്‍ ലിമിറ്റഡ്, ജെഎസ്ഡ്ബ്ലു എനര്‍ജി, കനറാബാങ്ക്, ഐആര്‍ബി ഇന്‍ഫ്രാ, യൂകോ ബാങ്ക് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എസ്സാര്‍ ഓയില്‍ 16.53 ശതമാനവും ജെഎസ്ഡബ്ല്യു 11.29 ശതമാനവും മുകളിലേക്ക് കയറി.
മുന്നേറ്റത്തിനിടയിലും പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, യുനൈറ്റഡ് സ്പിരിറ്റ്‌സ്, ഡിഷ് ടിവി ഇന്ത്യ, യുനൈറ്റഡ് ബ്രിവറീസ്, മദര്‍സണ്‍സുമി സിസ്റ്റംസ് കമ്പനികള്‍ക്ക് ചെറിയ തിരിച്ചടിയേറ്റു.
റിസര്‍വ് ബാങ്കിന്റെ തീരുമാനം വിപണിയില്‍ സമ്മിശ്രപ്രതികരണമാണുണ്ടാക്കിയത്. സാമ്പത്തിക നിയന്ത്രണ നടപടികള്‍ക്കായി കരുതല്‍ ധനാനുപാതത്തെ ഉപയോഗിക്കില്ലെന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമാണ് ഈ തീരുമാനം. പക്ഷേ, ഇത്തരത്തിലൊരു പോസിറ്റീവായ തീരുമാനം പുറത്തുവന്നില്ലെങ്കില്‍ അത് ഓഹരി വിപണിയില്‍ വീണ്ടും മ്ലാനത പരത്തുമെന്ന കാര്യത്തില്‍ സംശയമില്ല.












Click it and Unblock the Notifications