• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍

മുംബൈ: കരുതല്‍ ധനാനുപാതത്തില്‍ അരശതമാനം കുറവുവരുത്താനുള്ള തീരുമാനം ഇന്ത്യന്‍ ഓഹരി വിപണിയെ ഉത്തേജിപ്പിച്ചു. സെന്‍സെക്‌സ് 244.04 പോയിന്റ് വര്‍ധിച്ച് 16995.77ലും നിഫ്റ്റി 81.10 പോയിന്റ് ഉയര്‍ന്ന് 5127.35ലും ക്ലോസ് ചെയ്തു.

എസ്സാര്‍ ഓയില്‍ ലിമിറ്റഡ്, ജെഎസ്ഡ്ബ്ലു എനര്‍ജി, കനറാബാങ്ക്, ഐആര്‍ബി ഇന്‍ഫ്രാ, യൂകോ ബാങ്ക് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എസ്സാര്‍ ഓയില്‍ 16.53 ശതമാനവും ജെഎസ്ഡബ്ല്യു 11.29 ശതമാനവും മുകളിലേക്ക് കയറി.

മുന്നേറ്റത്തിനിടയിലും പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, യുനൈറ്റഡ് സ്പിരിറ്റ്‌സ്, ഡിഷ് ടിവി ഇന്ത്യ, യുനൈറ്റഡ് ബ്രിവറീസ്, മദര്‍സണ്‍സുമി സിസ്റ്റംസ് കമ്പനികള്‍ക്ക് ചെറിയ തിരിച്ചടിയേറ്റു.

റിസര്‍വ് ബാങ്കിന്റെ തീരുമാനം വിപണിയില്‍ സമ്മിശ്രപ്രതികരണമാണുണ്ടാക്കിയത്. സാമ്പത്തിക നിയന്ത്രണ നടപടികള്‍ക്കായി കരുതല്‍ ധനാനുപാതത്തെ ഉപയോഗിക്കില്ലെന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമാണ് ഈ തീരുമാനം. പക്ഷേ, ഇത്തരത്തിലൊരു പോസിറ്റീവായ തീരുമാനം പുറത്തുവന്നില്ലെങ്കില്‍ അത് ഓഹരി വിപണിയില്‍ വീണ്ടും മ്ലാനത പരത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
The Sensex closed at 16996, up 244 points from its previous close, and the Nifty shut shop at 5127, up 81 points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X