അമീറിന്റെ ചാനല്‍ ഷോയുടെ സെറ്റില്‍ തീപിടുത്തം

നാലു ഫയര്‍ എഞ്ചിനുകള്‍ എത്തി തീ അണച്ചതായാണ് റിപ്പോര്‍ട്ട്. ഇടുങ്ങിയ പ്രദേശമായതിനാല്‍ ഫയര്‍ എഞ്ചിന്‍ എത്തിച്ചേരാന്‍ വൈകി. സെറ്റ് ഭാഗികമായി കത്തിനശിച്ചതായാണ് സൂചന. എന്നാല്‍ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
സംഭവസമയത്ത് തൊഴിലാളികളൊന്നും സ്ഥലത്തില്ലായിരുന്നുവെന്ന് ഫെഡറേഷന്‍ ഓഫ്് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് ജനറല്‍ സെക്രട്ടറി ദിനേഷ് ചതുര്‍വേദി പറഞ്ഞു.
അമീര്‍ ഖാന്‍ ചൊവ്വാഴ്ച രാവിലെ ഇവിടം സന്ദര്‍ശിക്കും. തിങ്കളാഴ്ച രാത്രി തന്നെ അമീര്‍ ഖാന്‍ സ്ഥലത്തെത്തിയെങ്കിലും അദ്ദേഹത്തോടു മടങ്ങിപ്പോകാന്‍ പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.












Click it and Unblock the Notifications