ഇന്ത്യന്‍ ബോട്ടിനുനേരെ പെട്രോള്‍ ബോംബ്
രാമേശ്വരം: ഇന്ത്യന്‍ ബോട്ടിന് നേരെ ശ്രീലങ്കന്‍ മത്സ്യതൊഴിലാളികള്‍ പെട്രോള്‍ ബോംബെറിഞ്ഞതായി റിപ്പോര്‍ട്ട്. പാക് കടലിടുക്കില്‍ കച്ചത്തീവിനു സമീപമാണ് മത്സ്യബന്ധന ബോട്ടിനുനേരെ ബോംബേറുണ്ടായത്.
തമിഴ്‌നാട് സ്വദേശികളുടേതായിരുന്നു മത്സ്യബന്ധന ബോട്ട്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം.
ശീലങ്കന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കരുതെന്ന് ലങ്കന്‍ നാവികസേന നിര്‍ദേശം നല്‍കിയതായി തൊഴിലാളികള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഈ ഭാഗത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന അറുന്നൂറോളം ബോട്ടുകള്‍ മടങ്ങി.












Click it and Unblock the Notifications