കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റുഷ്ദി ജയ്പൂരില്‍ 'പ്രസംഗിക്കും'

Google Oneindia Malayalam News

Salman Rushdie
ജയ്പൂര്‍: വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ജയ്പൂര്‍ സാഹിത്യ സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ന്യൂയോര്‍ക്കിലെ സ്റ്റുഡിയോയില്‍ നിന്ന് എന്‍ഡിടിവിയിലൂടെയാണ് മിഡ്‌നൈറ്റ് ചില്‍ഡ്രന്‍സിന്റെ രചയിതാവ് സംസാരിക്കുക.

പതിനൊന്ന് നോവലുകളുടെ രചയിതാവായ റുഷ്ദി സമ്മേളനത്തിന്റെ രണ്ടാം ദിവസം ജയ്പൂരിലെത്തേണ്ടതായിരുന്നു. എഴുത്തുകാരന്റെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിന്‍വാങ്ങുകയായിരുന്നു. അതേ സമയം സര്‍ക്കാറിന്റെ അനുമതിയില്ലാതെ റുഷ്ദിയുമായി വീഡിയോ ലിങ്കിങ് നടത്താനുള്ള നീക്കം എതിര്‍ക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു അനുമതി സര്‍ക്കാറില്‍ നിന്നു വാങ്ങേണ്ട കാര്യമില്ലെന്നാണ് മുഖ്യസംഘാടകരിലൊരാളായ സഞ്ജയ് റോയിയുടെ നിലപാട്.

വധ ഭീഷണി സാഹിത്യോത്സവത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പോലിസ് കെട്ടിച്ചമച്ച കഥയാണെന്ന് റുഷ്ദി ആരോപിച്ചിരുന്നു. റുഷ്ദിയെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് നിരോധിച്ച പുസ്തകമായ സാത്താന്റെ വചനങ്ങള്‍ വായിച്ചുപ്രതിഷേധിച്ച എഴുത്തുകാരെ പോലിസ് അറസ്റ്റ് ചെയ്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. റുഷ്ദിയുടെ വരവിനെ രാജ്യത്തെ നിരവധി മുസ്ലീം സംഘടനകളാണ് എതിര്‍ക്കുന്നത്. . ഉത്തര്‍പ്രദേശിലും മറ്റും തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അവരുടെ ആവശ്യം അംഗീകരിക്കുന്നതിനുവേണ്ടി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ കുറ്റം പറയുകയാണെന്ന പരാതിയുണ്ട്.

English summary
The organisers of the Jaipur Literature Festival have said that they will be going ahead with the video link with controversial author Salman Rushdie at 3.45 pm later this afternoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X