നഷ്ടമായത് അടുത്ത സുഹൃത്തിനെ: വിഎസ്

വ്യക്തിപരമായി അടുത്ത സുഹൃത്തിനെയാണ് സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തോടെ തനിക്കു നഷ്ടമായത്. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും വിഎസ് പറഞ്ഞു.
സാംസ്‌കാരിക ജീര്‍ണതയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരേ ശക്തമായ ആശയസമരമായിരുന്നു അഴീക്കോട് നടത്തിയത്. ഒരു കാലത്ത് ഇടതുപക്ഷത്തെ വിമര്‍ശിച്ച അഴീക്കോട് അടിയന്തരാവസ്ഥയ്ക്കു ശേഷം കോണ്‍ഗ്രസിനെ വിമര്‍ശിച്ച കാഴ്ചയാണു കണ്ടത്.
രാഷ്ട്രീയ ചിന്തകന്‍, മഹാനായ പ്രഭാഷകന്‍ , സാംസ്‌കാരിക നായകന്‍ എന്നീ നിലകളിലെല്ലാം തലമുറകള്‍ അഴീക്കോടിനെ ഓര്‍ക്കുമെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications