ഗണേഷിനെതിരെ പിള്ള അനുകൂലികള്‍

എന്ത് അഴിമതിയാണ് പാര്‍ട്ടി നേതാക്കള്‍ നടത്തിയതെന്ന് പരസ്യമായി പറയാന്‍ ഗണേഷ് കുമാര്‍ തയ്യാറാകണം. അല്ലാത്ത പക്ഷം പരസ്യമായി മാപ്പു പറയാന്‍ മന്ത്രി തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റിയംഗം തടത്തിവിള രാധാകൃഷ്ണനും ജില്ലയിലെ നിയോജക മണ്ഡലം പ്രസിഡന്റുമാരുമാണ് ഗണേഷിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റുമാര്‍ പാര്‍ട്ടി യോഗങ്ങള്‍ക്ക് വിളിച്ചാല്‍ ഗണേഷ് വരാറില്ല.
കുറേ നാളുകളായി സംസ്ഥാന-ജില്ലാ കമ്മിറ്റി യോഗങ്ങളിലും മന്ത്രി പങ്കെടുക്കാറില്ലെന്നും ഇവര്‍ ആരോപിയ്ക്കുന്നു. ജയില്‍ മോചിതനായ പാര്‍ട്ടിചെയര്‍മാന് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ യോഗത്തിലും ഗണേഷ് പങ്കെടുത്തില്ല.
ഔദ്യോഗിക പരിപാടിക്കിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടാല്‍ അവരെ അവഹേളിക്കുന്ന സമീപനമാണ് മന്ത്രിയുടേതെന്നും ഇവര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications