കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴീക്കോട് മാഷിന്റെ സംസ്‌ക്കാരം ബുധനാഴ്ച

  • By Ajith Babu
Google Oneindia Malayalam News

Sukumar Azhikode
തൃശൂര്‍: ചൊവ്വാഴ്ച രാവിലെ തൃശൂരില്‍ അന്തരിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ സംസ്‌കാരം ബുധനാഴ്ച നടക്കും. രാവിലെ ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് പത്ത് മണി മുതല്‍ നാല് വരെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലേക്ക് കൊണ്ടുവരും.

പിന്നീട് രാത്രിയോടെ കോഴിക്കോട് ടൗണ്‍ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ബുധനാഴ്ച്ച കണ്ണൂരിലെ പയ്യാമ്പലത്ത് നടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. എന്നാല്‍ സംസ്‌കാരസ്ഥലം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. അഴീക്കോട് മാഷിന്റെ പ്രവര്‍ത്തനമണ്ഡലമായിരുന്ന തൃശൂരില്‍ തന്നെ സംസ്‌ക്കാരം നടത്തണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ജനപ്രതിനിധികളും അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ജന്മദേശമായ കണ്ണൂരില്‍ സംസ്‌ക്കാരം നടത്തണമെന്നാണ് ബന്ധുക്കളുടെ ആഗ്രഹം. ബന്ധുക്കളുടെ തീരുമാനം അനുസരിച്ചാകും സംസ്‌ക്കാരം നടത്തുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ട്.

അഴീക്കോട് മാഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, കേന്ദ്രമന്ത്രിമാരായ എകെ ആന്റണി, വയലാര്‍ രവി, കെ.വി തോമസ്, ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രിമാരായ കെ.സി ജോസഫ്, കെ.എം മാണി, പി.ജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, അടൂര്‍ പ്രകാശ്, ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ തുടങ്ങിയവര്‍ അനുശോചിച്ചു.

English summary
Family sources said his body would be taken to his home here and would be kept for an hour and then moved to the Sahitya Academy hall till 4 p.m.His body will then be taken to his home town in Azhikode in Kannur district and the funeral will take place Wednesday afternoon at the Payamabalam beach.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X