കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുകുമാര്‍ അഴീക്കോട് അന്തരിച്ചു

Google Oneindia Malayalam News

Sukumar Azhikode
തൃശൂര്‍: ഡോ. സുകുമാര്‍ അഴീക്കോട്(85) അന്തരിച്ചു. ജനുവരി 24 രാവിലെ ആറരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2011 ഡിസംബര്‍ ഏഴിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അര്‍ബുദ രോഗബാധയെതുടര്‍ന്ന് തൃശൂരിലെ അമല കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ആറ് മാസത്തിന് മുമ്പായിരുന്നു അര്‍ബുദം കണ്ടെത്തിയത്. തുടര്‍ന്ന് ഹോമിയൊ ചികിത്സയിലായിരുന്നു.

നിരൂപണരംഗത്തെ അതികായനായ അഴിക്കോട് സാഹിത്യവിമര്‍ശകനും വാഗ്മിയും വിദ്യാഭ്യാസചിന്തകനുമായിരുന്നു. 1926 മേയ് 12-ന്‌ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഗ്രാമത്തിലായിരുന്നു ജനനം. പ്രൈമറിതലം മുതല്‍ സര്‍വകലാശാലയില്‍ വരെ അദ്ധ്യാപകനായിരുന്നിട്ടുണ്ട്.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രോ വൈസ് ചാന്‍സിലറായിരുന്നു. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍ ജനറല്‍ കൗണ്‍സില്‍, എക്സിക്യൂട്ടിവ് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കര്‍ത്താവായ ഇദ്ദേഹത്തിന്റെ തത്വമസി എന്ന കൃതിക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളുള്‍പ്പടെ പത്ത് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

English summary
Sukumar Azhikode, veteran Malayalam writer, orator, scholar, Gandhian, former pro-vice-chancellor of Calicut University and ex-chairman of the National Book Trust, died at a private hospital here on Tuesday., തൃശൂര്‍: ഡോ. സുകുമാര്‍ അഴീക്കോട്(85) അന്തരിച്ചു. ജനുവരി 24 രാവിലെ ആറരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2011 ഡിസംബര്‍ ഏഴിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X