കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്യന്‍ വിലക്ക് വിലപ്പോവില്ല: ഇറാന്‍

Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാന്‍ എണ്ണയുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തിയ യൂറോപ്യന്‍ യൂനിയന്‍ നടപടി അനുചിതവും അപ്രായോഗികവുമാണെന്ന് ഇറാന്‍. ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഇറാനു മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് യൂറോപ്യന്‍ യൂനിയന്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വിലക്കിയിട്ടുള്ളത്. കൂടാതെ ഇറാന്‍ സെന്‍്ട്രല്‍ ബാങ്കുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലുള്ള സ്വത്തുവഹകള്‍ മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിലവിലുള്ള കരാറുകളെല്ലാം തന്നെ ജൂലൈ ഒന്നിനു മുമ്പ് തീര്‍ക്കണം. ഇറാനുമായി പുതിയ കരാറുകളിലേര്‍പ്പെടരുത്. ഇറാന്‍ എണ്ണയുടെ ഏത് രീതിയിലുള്ള വിനിമയത്തെയും യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്കിയിട്ടുണ്ട്. പെട്രോകെമിക്കല്‍ മേഖലയില്‍ ഇറാന് അത്യാവശ്യമായ സാങ്കേതികവിദ്യയും ഉപകരണങ്ങളും കൈമാറുന്നതിനെയും യൂനിയന്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തെ വിഡ്ഢിത്തം എന്നാണ് റഷ്യ വിശേഷിപ്പിച്ചിട്ടുള്ളത്. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ചൈനയാണ്. ജപ്പാന്‍ ഇന്ത്യ, ഇറ്റലി, ദക്ഷിണ കൊറിയ രാജ്യങ്ങളാണ് തൊട്ടുപിറകിലുള്ളത്. യൂറോപ്യന്‍ രാജ്യങ്ങള്‍ മൊത്തത്തില്‍ വാങ്ങുന്ന എണ്ണ ഏകദേശം 20 ശതമാനത്തോളം വരും. ഈ പശ്ചാത്തലത്തില്‍ ഉപരോധം കൊണ്ട് ഇറാന് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല.

ഇത്തരം സമ്മര്‍ദ്ദതന്ത്രങ്ങള്‍ കൊണ്ടൊന്നും അടിസ്ഥാന അവകാശങ്ങളില്‍ നിന്ന് ഇറാനെ പിറകോട്ടുമാറ്റാനാവില്ല. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങി ഇറാന്‍ എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തേണ്ടവര്‍ സ്വന്തം രാജ്യ താല്‍പ്പര്യങ്ങളെ കുറിച്ച് ആലോചിക്കണമെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ പ്രശസ്തമായ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Iran has said an oil embargo adopted by European Union foreign ministers over the country's nuclear programme is "unfair" and "doomed to fail".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X