പീഡനക്കേസ് പ്രതി വിവാഹദിനത്തില്‍ പിടിയിലായി

വികാസ് നഗര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ ആറു വര്‍ഷം മുന്‍പാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി അമിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇയാള്‍ വിവാഹത്തിന് തയ്യാറായില്ല.
അമിതിന് തന്നെ വിവാഹം ചെയ്യാന്‍ യാതൊരുദ്ദേശവുമില്ലെന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി ജനുവരി 6ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച ഇയാള്‍ വിവാഹിതനാകാനൊരുങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications