കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;പ്രിയന് പത്മശ്രീ

  • By Ajith Babu
Google Oneindia Malayalam News

Priyadarshan
ദില്ലി: അന്തരിച്ച സംഗീതകാരന്‍ ഭൂപന്‍ ഹസാരികയ്ക്കും കാര്‍ട്ടൂണിസ്റ്റ് മരിയോ മിറാന്‍ഡയ്ക്കും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായിട്ടാണ് ഇരുവര്‍ക്കും ബഹുമതി നല്‍കുക. മുന്‍ ഗവര്‍ണര്‍ ടി.വി രാജേശ്വര്‍, ഡോ. കാന്ദിലാല്‍ ഹസ്തിമാല്‍ സഞ്ചേതി, കെ. ജി സുബ്രഹ്മണ്യന്‍ എന്നിവരാണ് പത്മവിഭൂഷന്‍ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍.

മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ എന്‍ വിത്തല്‍, നയതന്ത്രപ്രതിനിധി റോണന്‍ സെന്‍, നടി ഷബാന ആസ്മി, സംവിധായിക മീരാ നായര്‍, പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ദേവി പ്രസാദ് ഷെട്ടി എന്നിവരടക്കം 27 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ചലച്ചിത്ര സംവിധായകനും കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുമായ പ്രിയദര്‍ശന്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, ഡോ. വി. ആദി മൂര്‍ത്തി, ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചു.

മുന്‍ ഹോക്കി ക്യാപ്റ്റന്‍ സഫര്‍ ഇഖ്ബാല്‍, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ജൂലാന്‍ ഗോസ്വാമി, അമ്പെയ്ത്ത് താരം ലിമ്പാ റാം, ഭജന്‍ ഗായകന്‍ അനൂപ് ജെലോട്ട, വ്യവസായി സ്വാതി പിരമാള്‍, വന്യജീവി സംരക്ഷണ പ്രവര്‍ത്തകനായ ഉല്ലാസ് കാരന്ത്, തുടങ്ങിയവര്‍ക്കും പത്മശ്രീ ലഭിച്ചു. ഇവരടക്കം 77 പേര്‍ക്കാണ് ഈവര്‍ഷം പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

19 പേര്‍ വനിതകള്‍ അടക്കം 109 പേര്‍ക്കാണ് ഈവര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

English summary
The President of India has approved the conferment of Padma Awards-2012. This year the President has approved 109 awards including one duo case (counted as one) and 14 in the category of Foreigners/ NRIs/ PIOs/ Posthumous. These comprise five Padma Vibhushan, 27 Padma Bhushan and 77 Padma Shri Awards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X