Get Updates
Get notified of breaking news, exclusive insights, and must-see stories!

ആള്‍ക്കൂട്ടത്തിലേക്ക് ബസ് ഓടിച്ചുകയറ്റി കൂട്ടക്കൊല

Mentally unstable man hijacks bus; rams into vehicles;9 dead
പുനെ: നഗരത്തില്‍ തിരക്കുള്ള പാതയില്‍ അജ്ഞാതനായ ഒരാള്‍ ബസ് ആളുകള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു. 40 ഓളം വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പുനെ നഗരത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ തിരക്കുള്ള സമയത്ത് പ്രധാന റോഡിലും അരികിലെ നടപ്പാതയിലേക്കുമാണ് ഇയാള്‍ ബസ് ഇടിച്ചുകയറ്റിയത്. ഇയാളെ അറസ്റ്റുചെയ്തിട്ടുണ്ട്. മാനസികരോഗിയാണെന്ന് റിപ്പോര്‍്ട്ടുകളുണ്ട്.

മഹാരാഷ്ട്ര റോ്ഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ ഡ്രൈവര്‍ സന്തോഷ് മാനെ സര്‍ഗേറ്റ് ബസ് ഡിപ്പോയില്‍ നിന്ന് ബസ് തട്ടിയെടുത്ത ശേഷം റോഡിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. ഓഫീസുകളിലേക്കും സ്‌കൂളിലേക്കും ഉള്‍പ്പെടെ രാവിലെ യാത്രയ്ക്കിറങ്ങിയ ജനക്കൂട്ടത്തിന് നേരെയാണ് ബസ് ഓടിച്ചുകയറ്റിയത്.

മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മുപ്പതോളം പര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് സത്പാല്‍സിങ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+