ദില്ലി: ഭാരതരത്‌നയ്ക്ക് നിര്‍ദേശിയ്ക്കപ്പെട്ടിട്ടുള്ളവരുടെ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേര് ഇല്ലെന്ന് റിപ്പോര്‍ട്ട്. കായിക മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സമര്‍പ്പിച്ച പട്ടികയില്‍ നിന്നാണ് സച്ചിനെ ഒഴിവാക്കിയത്.
ഹോക്കി താരം ധ്യാന്‍ചന്ദും പര്‍വതാരോഹകന്‍ ടെന്‍സിംഗ് നോര്‍ഗയും മാത്രമാണ് പട്ടികയില്‍ ഉള്ളത്. സച്ചിന് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ഈ പുരസ്‌കാരത്തിന് കായിക താരങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായത്.
മുന്‍പ് കല, സാഹിത്യം, ശാസ്ത്രം എന്നീ മേഖലകളില്‍ നിന്നുള്ളവരെ മാത്രമേ ഭാരതരത്‌നയ്ക്കായി പരിഗണിച്ചിരുന്നുള്ളൂ.
Sachin Tendulkar's name has not been recommended for the Bharat Ratna award. Sources have said that the BCCI did not send any names, not even Sachin's. They say that the Sports Ministry has recommended the names of hockey legend Major Dhyan Chand and mountaineer Tenzing Norgay for the India's highest civilian honour.