കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കിയത് നല്ല അര്‍ത്ഥത്തില്‍: മുഖ്യമന്ത്രി

  • By Nisha Bose
Google Oneindia Malayalam News

Oommen Chandy,
തിരുവനന്തപുരം: ജി മാധവന്‍ നായര്‍ക്കും മറ്റ് ശാസ്ത്രജ്ഞര്‍ക്കും വിലക്കേര്‍പ്പെടുത്തിയത് കേന്ദ്രത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നതു മൂലമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കേന്ദ്രത്തില്‍ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങള്‍ വഹിക്കുന്ന ഇവര്‍ക്ക് സംസ്ഥാനത്തെ മറ്റ് ചുമതലകള്‍ നല്‍കേണ്ടന്നാണ് ഉത്തവില്‍ പറയുന്നത്. കേന്ദ്രത്തില്‍ അദ്ദേഹം വഹിയ്ക്കുന്ന സ്ഥാനത്തിന്റെ മഹത്വം കൊണ്ടാണിത്.

ഇതിനെ പോസിറ്റീവായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും താന്‍ മനസ്സിലാക്കിയത് ഇങ്ങനെയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എസ് ബാന്‍ഡ് ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ ഉള്‍പ്പെടെ നാലു മുന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ മാസം 13 നാണ് വിലക്ക് സംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാല്‍ ഇടപാടില്‍ ഇവരുടെ പങ്കോ വിലക്കിന് കാരണമായ വ്യക്തമായ കാരണമോ ഉത്തരവില്‍ പറയുന്നില്ല.

നിലവിലും ഭാവിയിലും സര്‍ക്കാര്‍ തസ്തികയില്‍ നിയമിക്കപ്പെടുന്നതിനാണ് വിലക്ക്. ഉത്തരവിനെതിരെ കോടതിയ സമീപിയ്ക്കുമെന്ന് മാധവന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Chief Minister Oommen Chandy supports former ISRO chief G Madhavan Nair.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X